ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു

ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്‌സിലെ കുമാര്‍ രാംസീ (85) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ഏഴു പേരടങ്ങുന്ന രാംസീ സഹോദരന്‍മാരില്‍ മൂത്തയാളായിരുന്നു കുമാര്‍. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ മിക്ക സിനിമകളുടെയും രചന നിര്‍വഹിച്ചത് കുമാര്‍ രാംസീയാണ്. ശത്രുഘ്‌നന്‍ സിന്‍ഹ അഭിനയിച്ച പുരാന മന്ദിര്‍ (1984), സായാ (1989), നസിറുദ്ദീന്‍ ഷായുടെ ഖോജ് (1989) എന്നിവയാണ് കുമാര്‍ രചിച്ച പ്രശസ്ത ചിത്രങ്ങള്‍. ഷീലയാണ് ഭാര്യ. രാജ്, ഗോപാല്‍, സുനില്‍ എന്നിവര്‍ മക്കളാണ്.

ഷഹീദ് ഇ അസം ഭഗത് സിങ്, റൊസ്ത്തം സൊഹ്‌റാബ്, ഏക് നന്നി മുന്നീ ലഡ്കി എന്നീ സിനിമകളുടെ ശില്പിയായിരുന്നു രാംസീ. മക്കളായ കുമാര്‍, തുളസി, ശ്യാം, ഗംഗു, കേശു, കിരണ്‍, അര്‍ജുന്‍ എന്നിവരെയും അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കൊണ്ടുവന്നു. അച്ഛന്‍ നിര്‍മിച്ച ആദ്യ സിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരന്‍മാര്‍ പ്രേത സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്. ഭീതിയും തമാശയും സമാസമം ചേര്‍ത്ത് മുപ്പതിലേറെ ഹൊറര്‍സിനിമകള്‍ രാംസീ സഹോദരന്മാര്‍ പുറത്തിറക്കി. മിക്കതും വന്‍ വിജയവുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News