രാജ്യത്ത് 43,393 പേർക്ക് കൊവിഡ് ; ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണംനിലവിൽ 4,58,727 ആണ്. 911 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു.

നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. തുടർച്ചയായ 18ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% ത്തിൽ താഴെയാണ്.

അതിനിടെ രാജ്യത്ത് വാക്‌സിൻ ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. മുംബൈയിൽ വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിൻ വിതരണം ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവച്ചു. ഒഡിഷയിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കൊവിഡ് വാക്‌സിൻ മൂന്നാം ഡോസിനു അനുമതി തേടി  ഫൈസർ. ഫൈസർ വാക്‌സിന്റെ മൂന്നാം ഡോസ് കൊവിഡ് പ്രതിരോധം വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഫൈസർ വാക്‌സിൻ രാജ്യത്ത് ഉടൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News