ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ടുമായി പ്രിയപ്പെട്ടവര്‍; വിറങ്ങലിച്ച് പൂക്കാട് ഗ്രാമം 

രാജ്യത്തിനു വേണ്ടി അവസാന ശ്വാസം വരെ പോരാടി ശ്രീജിത്ത് വെടിയേറ്റു വീണപ്പോൾ കണ്ണീരാർന്ന സല്യൂട്ടുമായി വിറങ്ങലിച്ചു നിൽക്കുകയാണ് പൂക്കാട് ഗ്രാമം . ശ്രീജിത്തിന്‍റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയതായി കാനത്തിൽ ജമീല എം എൽ എ പറഞ്ഞു.

ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികൻ ശ്രീജിത്തിൻ്റെ വിയോഗം നാടിൻ്റെ നൊമ്പരമായി മാറി .കഴിഞ്ഞ മാർച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടിൽ വന്നിരുന്നു .തുടർന്ന് വീണ്ടും ജമ്മുവിലേക്ക് പോവുകയായിരുന്നു .

ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ശ്രീജിത്തിൻ്റെ വീര ചരമത്തിൻ്റെ വാർത്തകൾ രാത്രി ഏറെ വൈകിയാണ് നാട്ടുകാരും ,ബന്ധുക്കളുമറിഞ്ഞത്. ചെറുപ്പത്തിൽ തന്നെ സൈനിക വൃത്തിയിലെത്തിയ ശ്രീജിത്ത് ഹവിൽദാറായിരിക്കെ ധീരതയ്ക്കുള്ള രാഷ്ട്രപ്രതിയുടെ സേനാ മെഡൽ നേടിയിട്ടുണ്ട്.

നിലവിൽ നായിബ് സുബേദാർ റാങ്കിലായിരുന്നു .നാട്ടിലെത്തിയാൽ എല്ലാവരുമായും സൗഹൃദം സൂക്ഷിച്ച വ്യക്തിയായിരുന്ന ശ്രീജിത്ത് ജില്ലയിലെ സൈനിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായിരുന്നു.

കൊയിലാണ്ടിക്കടുത്ത് തിരുവങ്ങൂർ മക്കാട് വൽസൻ്റെയും ശോഭനയുടേയും മകനാണ് .നാലു വർഷം മുൻപാണ് പൂക്കാട് വീടുവെച്ച് താമസമാക്കിയത്. ഭാര്യ ഷജിനയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ശ്രീജിത്തിൻ്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയതായി കാനത്തിൽ ജമീല എം എൽ എ പറഞ്ഞു.

രജൗരിയിൽ കഴിഞ്ഞ ദിവസം രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. ഇതിനിടെ നടന്ന വെടിവെയ്പിലാണ് ശ്രീജിത്തിനും സഹപ്രവർത്തകനും ജീവൻ നഷ്ടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News