രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ആളുകൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് അനുവദിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
കൊവിഡ് പ്രോട്ടോകോൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം 37 കോടിയിലേക്ക് അടുക്കുന്നു. നിലവിൽ 36,85,76,352ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36.08 ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
കുളുവിൽ മാസ്ക് ധരിക്കാത്തവർക്ക് 5,000 രൂപ പിഴയോ 8 ദിവസം തടവോ നൽകുമെന്ന് അധികൃതർ അറിയിച്ചു. ഒരാഴ്ചക്കിടെ 300 ലധികം ചലാനുകൾ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
അതേസമയം, തമിഴ്നാട്ടിൽ 3211 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 57 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കർണാടകയിൽ 2531 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ആളുകൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് അനുവദിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
കൊവിഡ് പ്രോട്ടോകോൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം 37 കോടിയിലേക്ക് അടുക്കുന്നു. നിലവിൽ 36,85,76,352ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36.08 ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
കുളുവിൽ മാസ്ക് ധരിക്കാത്തവർക്ക് 5,000 രൂപ പിഴയോ 8 ദിവസം തടവോ നൽകുമെന്ന് അധികൃതർ അറിയിച്ചു. ഒരാഴ്ചക്കിടെ 300 ലധികം ചലാനുകൾ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
അതേസമയം, തമിഴ്നാട്ടിൽ 3211 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 57 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കർണാടകയിൽ 2531 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here