പുതിയ സ്വകാര്യതാ നയം താല്‍ക്കാലികമായി മരവിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ സ്വകാര്യതാ നയം താല്‍ക്കാലികമായി മരവിപ്പിച്ച് വാട്‌സ്ആപ്പ്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് നല്‍കിയ ഹര്‍ജികളിലാണ് ദില്ലി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് മറുപടി നല്‍കിയത്.

സ്വകാര്യതാ നയത്തിന്റെ പേരില്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തില്ലെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. കോംപറ്റിഷന്‍ കമ്മിഷന്‍ ഉത്തരവ് ചോദ്യം ചെയ്യുന്നതും സ്വാകാര്യതാ നയം ചോദ്യം ചെയ്യുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് വാട്‌സ്ആപ്പിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീല്‍, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സ്വകര്യതാ നയം പറ്റില്ല എന്ന നിലപാട് ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. അതേസമയം, വിവര സംരക്ഷണ ബില്‍ എന്നു വരുമെന്നത് അറിയില്ലെന്നും സാല്‍വെ അറിയിച്ചു. കേസ് 30 നു വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News