മധുരമുള്ള ഓണക്കിറ്റിലെ 13 സാധനങ്ങൾ

കൊവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആകാൻ ഇനി അധിക ദിവസങ്ങളില്ല.ഈ വർഷം ഓഗസ്റ്റ് 21 നാണ് തിരുവോണം.കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്കെല്ലാം ഇത്തവണത്തെ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.444.50 രൂപ യുടെ സാധനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്.എന്തൊക്കെയാണ് ഇത്തവണത്തെ ഓണകിറ്റിലെ സാധനങ്ങൾ എന്ന് നോക്കാം .കുട്ടികളെ കൂടി കരുതി മധുരമുള്ള ഓണകിറ്റാണ് ഇത്തവണ.

സപ്ലൈകോ നൽകിയിരിക്കുന്ന ശുപാർശ ലിസ്റ്റ് പ്രകാരം സാധനങ്ങൾ ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ ഇവയാണ്.

  1. സേമിയ ( 18 രൂപയുടെ ഒരു കവർ )

  2. മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)

  3. ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)

  4. വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ)

  5. പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)

  6. തേയില (100 ഗ്രാം 26.50 രുപ)

  7. സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)

  8. മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)

  9. മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)

  10. മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)

  11. ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)

  12. ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)

  13. ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News