നിലവിലുള്ള നിയമം കാലഹരണപ്പെട്ടത്; സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

സ്ത്രീധന നിരോധന നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹ്യ പ്രവർത്തകയായ ഡോ. ഇന്ദിരാ രാജൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടി. ഹർജി പിന്നീട് പരിഗണിക്കും.

നിലവിലുള്ള നിയമം കാലഹരണപ്പെട്ടതായതിനാൽ സ്ത്രീധന പീഡന പരാതികളിൽ കാര്യക്ഷമമായി നടപടി ഉണ്ടാകുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ജില്ലകൾ തോറും പരാതികൾ സ്വീകരിക്കുന്നതിനും മറ്റും ഉദ്യോഗസ്ഥരെ നിയോഗിക്കണം.

വധുവിന്  ലഭിക്കുന്ന വിവാഹ സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കി വിവാഹം രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന് സമർപ്പിക്കാൻ നിയമം വേണം. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here