പാണ്ടനാട്ടില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പാണ്ടനാട്ടില്‍ നിന്നും കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാണ്ടനാട് പഞ്ചായത്ത് പാണന്തറ മാമ്പള്ളില്‍ അജു വര്‍ഗീസിന്റെ മകന്‍ ജോര്‍ജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവല്ല കല്ലൂപ്പാറ തുരുത്തിക്കാട്ട് ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് ജോര്‍ജിയെ കാണാതായത്. ഇത് സംബന്ധിച്ച് ചെങ്ങന്നൂര്‍ പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.

തെളിവെടുപ്പുകള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രമുഖ വ്യാപാരി പി ടി തോമസിന്റെ ചെറുമകനാണ് ജോര്‍ജി. രണ്ടാഴ്ച മുമ്പാണ് പി ടി തോമസ് അന്തരിച്ചത്. സഹോദരിയുടെ വിവാഹം ഞായറാഴ്ച നടത്താന്‍ ഇരിക്കെയാണ് ജോര്‍ജിയുടെ മരണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News