സീരിയല്‍ താരം ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം

സീരിയല്‍ താരം ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സീരിയല്‍ താരവും മുന്‍ ഭാര്യയുമായ അമ്പിളി ദേവിയുടെ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലാണ് ജാമ്യം.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയായ അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാവരുതെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയാണ് ജാമ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here