ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിലക്കി ഹൈക്കോടതി

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ വിലക്ക്.

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐടി നയം പാലിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി തടയണമെന്നാവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്സ്‌റ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പുതിയ നയം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അടിസ്ഥാന നിയമത്തിന്എതിരാണന്നും,  ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും  ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ, ഭേദഗതി നിയമവിരുദ്ധമല്ലെന്നും ഐ ടി ആക്ടിലെ 69 (എ), 69( ബി ) വകുപ്പുകൾ നിലവിലുണ്ടന്നും അതിനാൽ  നടപടിയാവാമെന്നും കേന്ദ്ര സർക്കാർ വാദിച്ചു. എന്നാൽ ഇടക്കാല ഉത്തരവിലൂടെ തുടർ നടപടികൾ ജസ്റ്റിസ് പി വി ആശ തടഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here