സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് 35 ലക്ഷം രൂപ തട്ടി; യുവദമ്പതികള്‍ അറസ്റ്റില്‍ 

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ചികിത്സ സഹായം തേടി 35 ലക്ഷം രൂപ തട്ടിയെടുത്ത യുവദമ്പതികളെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുള്ളശ്ശേരി നെല്ലായയിൽ  താമസിക്കുന്ന ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ചെർപ്പുളശ്ശേരി പൊലീസ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്. നെല്ലായ പേങ്ങാട്ടിരിയിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി മൻസൂർ ഭാര്യ അങ്കമാലി സ്വദേശി ദിവ്യ ബാബു എന്നിവർ ചേർന്നാണ് തട്ടിപ്പു നടത്തിയിരുന്നത്.

ഫേസ്ബുക്ക് ചാറ്റിലൂടെ ദിവ്യ ബാബു മഞ്ചേരി സ്വദേശിയുമായി 2019 മുതൽ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രായപൂർത്തിയാകാത്ത തന്റെ സഹോദരന് കാൻസർ ആണെന്നു പറഞ്ഞാണ് മഞ്ചേരി സ്വദേശിയിൽ നിന്നും 3 വർഷത്തിനിടെ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി വാങ്ങിച്ചെടുത്തത്.  മാതാപിതാക്കൾക്കും അസുഖമുണ്ടെന്നു പറഞ്ഞും പണം തട്ടിയെടുത്തു.

പണം തിരികെ ലഭിക്കായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ചെർപ്പുളശ്ശേരി പോലീസിൽ പരാതി നൽകി. ഭർത്താവ് മൻസൂറുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ദിവ്യ ബാബു പോലീസിനോട് പറഞ്ഞു.

മൊബൈൽ ഫോണുകൾ പകുതി വിലക്ക് നൽകും എന്ന് എസ്എംഎസ് പ്രചരിപ്പിച്ച് പണം തട്ടിയെടുത്തു എന്ന പരാതിയും മൻസൂറിനെതിരെ  പരാതിയുണ്ട്. ഒറ്റപാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here