രാജ്യത്ത് 43,393 പേർക്ക് കൂടി കൊവിഡ് രോഗബാധ

രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 44,459 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നിലവിൽ 4,58,727 ആണ്. 911 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ആകെ മരണം 4.05 ലക്ഷമായി കുറഞ്ഞു.നിലവിൽ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. തുടർച്ചയായ 18-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിന് താഴെയാണ്.

അതേസമയം കൊവിഡ് വാക്‌സിൻ മൂന്നാം ഡോസിനു ഫൈസർ അനുമതി തേടി. നിലവിൽ രണ്ട് ഡോസ് വാക്‌സിനായ ഫൈസറിനു മൂന്നാം ഡോസ് കൂടി സ്വീകരിച്ചാൽ കൊവിഡ് പ്രതിരോധം വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഫൈസർ വാക്‌സിൻ രാജ്യത്ത് ഉടൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി
രാജ്യത്തെ ഓക്സിജൻ ലഭ്യതയും ഉത്പാദനവും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു.

രാജ്യത്ത് 4 ലക്ഷം ഓക്സിജൻ കിടക്കകളോട് കൂടിയ 1500 പി‌എസ്‌എ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്ത് ഓക്സിജൻ സംഭരിക്കുമെന്നും, പ്രധാന നഗരങ്ങളിൽ ഓക്സിജൻ ഉത്പാദന പ്ലാന്റ്റുകൾ നിർമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആശുപത്രികളിൽ ഓക്സിജൻ ഓഡിറ്റ് നടത്തുക, ഓക്സിജൻ വേസ്റ്റേജ് കുറക്കുക എന്നും കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ നിലവിലുള്ള ഓക്സിജൻ ലഭ്യതയും ഉത്പാദനവും വിലയിരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല അവലോകന യോഗം ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News