ചാരിറ്റിയുടെ പേരില്‍ യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതെന്തിന് ? ചാരിറ്റി പണപ്പിരിവില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ഹൈക്കോടതി

ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ചാരിറ്റിയുടെ പേരില്‍ ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം നല്‍കുന്നവര്‍ പറ്റിക്കപ്പെടാനും പാടില്ല. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണ സമാഹരിക്കുന്നതെന്നും കോടതി ചോദിച്ചു.

കോഴിക്കോട് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ചുളള കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം.

ചാരിറ്റി യുട്യൂബര്‍മാരും ഇത്തരത്തില്‍ സഹായം തേടുന്നവരും എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് നിര്‍ബന്ധംപിടിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിലൂടെ പണം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്നും കോടതി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here