ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍; ജൂലൈ 12 മുതല്‍ തുടക്കം

ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജൂലൈ 12 മുതല്‍ വിസ നല്‍കുന്നത് പുനരാരംഭുിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീരുമാനം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കുമെന്നും ഖത്തര്‍ അറിയിച്ചു.

12 മാസത്തിനിടെ ഖത്തറില്‍ വച്ച് കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരേയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഖത്തര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പ് സ്വീകരിച്ചവര്‍ ക്വാറന്റൈനില്‍ തുടരേണ്ട ആവശ്യമില്ലെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ സ്വീകരിച്ച സന്ദര്‍ശകര്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
72 മണിക്കൂറിന് മുന്‍പ് എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ നിര്‍ബന്ധമായും കരുതണമെന്നും. ബോര്‍ഡിംഗിന് മുമ്പ് അവര്‍ക്ക് എഹ്‌തേരാസ് ആപ്പ് വഴി അംഗീകാരവും ലഭിക്കണം.

രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാറന്റൈന്‍ നിയമങ്ങള്‍. റെഡ്, യെല്ലൊ, ഗ്രീന്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരും, വാക്‌സിന്‍ സ്വീകരിക്കാത്തവരും നിര്‍ബന്ധിത ക്വാറന്റൈനിയില്‍ കഴിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News