മന്ത്രി മാമാ…പഠിക്കാന്‍ പുസ്തകമില്ല..നിമിഷങ്ങള്‍ക്കുള്ളില്‍ പഠനോപകരണങ്ങള്‍ എത്തിച്ച് റവന്യു മന്ത്രി കെ.രാജന്‍ 

പഠിക്കാന്‍ പുസ്തകം ഇല്ല, ബാഗ് ഇല്ല മന്ത്രി മാമന്‍ സഹായിക്കണമെന്ന് പറഞ്ഞ് റവന്യു മന്ത്രി കെ. രാജന്റെ ഫോണിലേക്ക് ഇന്ന് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നു. ഫോണ്‍ വിളിച്ചത് തൃശൂർ ജില്ലയിലെ ഒല്ലൂര്‍ സെന്റ് മേരീസ് സ്‌ക്കൂളില്‍ 7-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്.

കല്ലൂര്‍ നായരങ്ങാടിയില്‍ കോമാട്ടില്‍ രമ്യയുടെ മകളായ ഗീതികയാണ് പഠനോപകരണങ്ങള്‍ വേണമെന്ന ആവശ്യവുമായി മന്ത്രിയെ ഫോണ്‍ വിളിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗീതിക കുട്ടിക്കുള്ള സ്‌ക്കൂള്‍ ബാഗും പുസ്തകങ്ങളും ഇന്‍സ്ട്രുമെന്റ് ബോക്‌സും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കി.

സിപിഐ യുടെ തൃക്കൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ശരത്ചന്ദ്രനും, വി.കെ.സുലൈമാനും, സുശീല ശരത്തും ഗീതിക കുട്ടിയുടെ വീട്ടില്‍ പോയി മന്ത്രി മാമന്‍ നല്‍കിയ പഠനോപകരണങ്ങള്‍ നല്‍കുകയുണ്ടായി.

വളരെ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് ഗീതിക. മന്ത്രി രാജനോടുള്ള നന്ദി അറിയിച്ചു കൊണ്ട് ഗീതികയുടെ ചേച്ചി ഫേസ്ബുക്കില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here