‘മഹാത്മാഗാന്ധിജി ഈസ്‌ അവർ നേഷൻ ഓഫ്‌ ഫാദർ’ പുതിയ ആരോഗ്യമന്ത്രിയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവ്‌ മൻസുഖ്‌ മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റുകളുമുള്ള അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകൾ സോഷ്യൽ മീഡിയകുത്തിപ്പൊക്കി.എന്നാൽ ഇവയുടെ സ്‌ക്രീൻഷോട്ടുകൾക്കൊപ്പം ഇംഗ്ലീഷ്‌ ഭാഷാപ്രാവീണ്യത്തെ കളിയാക്കിയും നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി.

2013ൽ സ്വാതന്ത്രദിനാശംസകൾ നേർന്നുള്ള ട്വീറ്റിൽ ‘ഇൻഡിപ്പെൻഡെൻസ്‌’ എന്ന വാക്ക്‌ തെറ്റി എഴുതിയിരുന്നു. 2013 ആഗസ്‌തിലെ മറ്റൊരു ട്വീറ്റിൽ ‘മഹാത്മാഗാന്ധിജി ഈസ്‌ അവർ നേഷൻ ഓഫ്‌ ഫാദർ’–- എന്നാണ്‌ കുറിച്ചത്‌.

2015 മാർച്ചിലെ മറ്റൊരു ട്വീറ്റിൽ അലോപ്പതിയെ ഇകഴ്‌ത്തി കാണിക്കുന്ന പരാമർശവും നടത്തി. 2019ൽ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച്‌ ‘മുത്തശ്ശിയെപ്പോലെ നീണ്ട മൂക്കുണ്ടായാൽ അധികാരം ഉറപ്പിക്കാനാകില്ല’–- എന്നും മൻസുഖ്‌ മാണ്ഡവ്യ അഭിപ്രായപ്പെട്ടിരുന്നു. പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി അവഹേളിക്കുന്നത്‌ ശരിയല്ലെന്ന നിലപാടുമായി മന്ത്രിയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചും ചിലർ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News