മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും ഇനി വേഗത്തില്‍ പരിഹാരം; ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്‍ററിന്‍റെ സേവനം മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെന്ററുമായി ബന്ധപ്പെടാം.

കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കുന്നതാണ്. എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.

കോൾ സെന്‍റർ നമ്പറുകൾ- 0471 252 5200
ടോൾ ഫ്രീ നമ്പർ: 1800 425 3183
ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുന്നതായിരിക്കും.

അതോടൊപ്പം മന്ത്രി ഓഫീസിലെ 0471-232 7796 എന്ന നമ്പറിലും വിവരം അറിയിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News