രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും, മാസ്കുകൾ ധരിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഗർഭിണികളായ സ്ത്രീകളുടെ വാക്‌സിനേഷൻ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്നും രാജ്യത്തെ ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.രാജ്യത്ത് നിലവിൽ 66 ജില്ലകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here