അലക്സ് ആൻറണിയുടെ വീട് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു

പുല്ലുവിളയുടെ അഭിമാനം അലക്സ് ആൻറണിയുടെ വീട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ചു. മത്സ്യ തൊഴിലാളിയായ ആൻ്റണിയുടെയും സെർജിയുടെയും മകനാണ് അലക്സ് ആൻ്റണി . ടോകിയൊ ഒളിപിക്സിൽ മിക്സഡ്റിലയിലാണ് രാജ്യത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ആറ് വർഷം മുമ്പാണ് സ്പോർട്സ് കോട്ടയിൽ വ്യോമസേനയിൽ ജോലി നേടിയത്. അവിടെ നിന്നാണ് അലക്സ് ഇന്ത്യൻ ടീമിനോടൊപ്പം ചേരുന്നത്.

അലക്സിൻ്റെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെ കണ്ട് ആശംസ അറിയക്കുകയും യാസ് ചുഴലിക്കാറ്റിൽ മേൽക്കൂര തകർന്ന വീട് പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി .സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രുപ ഉടൻ തന്നെ അലക്സിൻ്റെ അക്കൗണ്ടിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News