താൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ കാരണക്കാരൻ മോഹൻലാൽ:ചാർമിള

ലാൽ സാർ ക്യാമറയെടുത്ത് വന്ന് എന്റെ ഫോട്ടോയെടുത്തു, മോഹന്ലാലിനൊപ്പമുള്ള അനുഭവം പങ്ക് വെച്ച് ചാർമിള

ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട നായിക ആയിരുന്നു ചാർമിള.മലയാളി അല്ലാതിരുന്നിട്ടും മലയാളിത്തമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയവൾ. ധനം എന്ന ചിത്രത്തിലെ ആദ്യാഭിനയത്തെക്കുറിച്ച് തന്റെ സിനിമ ജീവിതത്തില് വഴിത്തിരിവായി മാറിയൊരു സംഭവത്തെ കുറിച്ച് ചാർമിള ജെ ബി ജങ്ഷനിൽ മനസ് തുറന്നിരുന്നു. മലയാളത്തിന്റെ സൂപ്പര് താരമായ മോഹന്ലാലിനെ കുറിച്ചായിരുന്നു ചാർമിള അന്ന് പറഞ്ഞത്.

താൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ കാരണക്കാരൻ മോഹന്ലാൽ ആണെന്നാണ് ചാർമിള പറയുന്നത്.താൻ സിനിമയിലേക്ക് വരുന്നതില് അച്ഛന് തീരെ താല്പര്യമില്ലായിരുന്നു.തന്റെ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ അച്ഛന് സമ്മതിച്ചത്. ആ സമയത്ത് നല്ല ഫോട്ടോയൊന്നും എടുത്തു വെച്ചിരുന്നില്ല.ധനം സിനിമയിൽ അഭിനയിക്കുമ്പോൾ മോഹൻലാലാണ് നായകൻ . കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് മോഹന്ലാൽ തന്നോട് ചോദിച്ചു. ഉണ്ടെന്ന് താന് മറുപടി കൊടുത്തു. എങ്കിൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് മാറ്റാതെ വരാൻ പറഞ്ഞു. ലാൽ സാർ സ്വയം ക്യാമറയെടുത്തുവന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില് വച്ച് തന്റെ ഫോട്ടോയെടുത്തെന്നും ചാര്മിള പറഞ്ഞു . ആ ഫോട്ടോയാണ് പിന്നീട പലർക്കും അയച്ചുകൊടുത്തത് .അങ്ങനെയാണ് കൂടുതൽ സിനിമകളിൽ അവസരം വന്നത്.

മോഹന്ലാലിനെ പോലൊരു സൂപ്പര്സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും മോഹന്ലാല് തന്നെ സഹായിക്കുകയായിരുന്നു.മലയാളം അറിയാത്ത തന്നോട് വളരെ ക്ഷമയോടെ ആണ് പെരുമാറിയത്.ഡയലോഗ് പഠിക്കാൻ സമയം തന്നു.എത്ര വലിയ നടനാണ്.എന്നിട്ടും എന്നെ സഹായിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel