സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം ആദിവാസി മേഖലയിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ നിർദേശിച്ചു.

ലഹരിയുടെ ഉപയോഗം തടയാൻ എക്സൈസ് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. വിവിധ കോളനികൾ സന്ദർശിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുളള നടപടികൾ സ്വീകരിക്കും പ്രവർത്തനങ്ങൾ വിലയിരുത്താൻ മൂന്നു മാസം കഴിഞ്ഞ് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. മെമ്പർമാരായ വിജയകുമാർ സി, ശ്യാമള ദേവി എന്നിവരും ബാലാവകാശ കമ്മീഷനൊപ്പം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News