ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം : മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമായതോടെ മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ.പൊലീസുകാർ നോക്കി നിൽക്കെ പ്രാദേശിക ബിജെപി നേതാവ്,ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ സാരി അഴിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിയിരുന്നു.

ആക്രമണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തിയിരുന്നു.സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായത്തോടെയാണ് പൊലീസിനെതിരെ ശക്തമായ നടപടികൾ സംസ്ഥാന സർക്കാർ കൈകൊണ്ടത്.

അതിക്രമം തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ലഖിംപൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തു.കമാൻഡിംഗ് ഓഫീസർ മുതൽ കോൺസ്റ്റബിൾ വരെയുള്ള മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യാൻ മുഖ്യമന്തി യോഗീ ആദിത്യനാഥ് നിർദേശം നൽകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News