പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചുവെന്ന വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ

പോത്താനിക്കാട് പീഡനക്കേസില്‍ പ്രതിയെ സംരക്ഷിച്ചത് താനെന്ന് മാത്യു കു‍ഴല്‍നാടന്‍ എം എല്‍ എ. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ പ്രതി ഷാന്‍ മുഹമ്മദിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും എം എല്‍ എയുടെ വെളിപ്പെടുത്തല്‍. ഷാന്‍ മുഹമ്മദ് ചെയ്തത് വലിയ കുറ്റമല്ലെന്നും എം എല്‍ എ ന്യായീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പോത്താനിക്കാട് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് എം എല്‍ എയുടെ വെളിപ്പെടുത്തലുകള്‍.

പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷാന്‍ മുഹമ്മദിനെ ന്യായീകരിച്ചു കൊണ്ടാണ് എം എല്‍ എ മാത്യുകു‍ഴല്‍ നാടന്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഷാന്‍ മുഹമ്മദിനെ സംരക്ഷിച്ചത് താനാണെന്നാണ് മാത്യു കു‍ഴല്‍നാടന്‍റെ വെളിപ്പെടുത്തല്‍.പോക്സോ കേസില്‍ പ്രതിയായ ഷാന്‍ മുഹമ്മദിനെതിരെ നടപടി വേണമെന്ന് ചിലര്‍ ആവശ്യപ്പട്ടപ്പോള്‍ അത് വേണ്ട എന്നാണ് താന്‍ നിലപാടെടുത്തത്.ഷാന്‍ മുഹമ്മദിനെതിരെ നടപടിയെടുക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും മാത്യു കു‍ഴല്‍നാടന്‍ പറഞ്ഞു.

പോക്സോ കേസ് വകുപ്പുകള്‍ ചുമത്തപ്പെട്ട ഷാന്‍ മുഹമ്മദ് ചെയ്തത് വലിയ കുറ്റമല്ലെന്നും എം എല്‍ എ ന്യായീകരിക്കുന്നുണ്ട്.ഷാന്‍ മുഹമ്മദിന് വേണ്ടി അഭിഭാഷകന്‍ കൂടിയായ മാത്യു കു‍ഴല്‍നാടന്‍ എം എല്‍ എ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.

ഇതിന് പിറകെയാണ് പ്രതിയെ താനാണ് സംരക്ഷിച്ചതെന്ന എം എല്‍ എയുടെ വെ‍ളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.ഇരയ്ക്കൊപ്പം നില്‍ക്കാതെ പ്രതിയെ സംരക്ഷിക്കുന്ന മാത്യുകു‍ഴല്‍ നാടന്‍ എം എല്‍ എയുടെ നിലപാടിനെതിരെ ഇതിനകം ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News