അവശ കായിക താരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു

സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായിക താരങ്ങളുടെ പെൻഷൻ തുക 1300 രൂപയായി വർദ്ധിപ്പിച്ചു.പെൻഷന് അർഹതയ്ക്കുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വർദ്ധിപ്പിച്ചു.

നിലവിൽ ഇരുപതിനായിരം രൂപയായിരുന്നു വരുമാന പരിധി.വരുമാന പരിധി ഉയർത്തുന്നതോടെ കൂടുതൽ കായികതാരങ്ങൾ പെൻഷന് അർഹത നേടും.70 വയസ്സിനു മേൽ 1100 രൂപ, 60 മുതൽ 70 വരെ 850 രൂപ, 55 മുതൽ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവിൽ പെൻഷൻ നൽകിയിരുന്നത്.

 55 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് നിലവിലെ നിരക്ക് തുടരും.പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയസ്സിൽ കുറയരുതെന്ന്‌ നിശ്‌ചയിക്കാൻ തീരുമാനിച്ചു.

അവശ കായിക പെൻഷൻ വാങ്ങുന്നവർ മറ്റു സാമൂഹ്യപെൻഷനുകൾ കൈപ്പറ്റുന്നില്ലെന്ന്‌ ഉറപ്പാക്കാൻ  ഡി ബി ടി (ഡയറക്‌ട്‌ ബെനിഫിറ്റ്‌ ട്രാൻസ്‌ഫർ) വഴി ആധാർബന്ധിതമായി വിതരണം നടത്താനും നിശ്‌ചയിച്ചു. സ്‌പോട്‌സ്‌ കൗൺസിൽ തുടർ നടപടികൾ സ്വീകരിക്കും.

പെൻഷന് പുതിയ അപേക്ഷകൾ ക്ഷണിക്കാനും കൂടുതൽ പേർക്ക് പെൻഷൻ നൽകാനും നടപടി സ്വീകരിക്കുമെന്ന്‌ കായികമന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. ഇതിനായി, പെൻഷൻ കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here