ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം

ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം. കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭിന്നാഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാൻ ഭരണത്തെ ബിജെപി ദുർവിനിയോഗം ചെയ്യുന്നുവെന്നും സിപിഐഎം ആരോപിച്ചു. ഐഷാ സുൽത്താനയ്‌ക്കെതിരെ നടത്തുന്നത് കടുത്ത മനുഷ്യവകാശ പൗരവകാശ ലംഘനമാണെന്നും സിപിഐഎം പറഞ്ഞു.

സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം :

ലക്ഷദ്വീപ് നിവാസിയും സിനിമ പ്രവർത്തകയുമായ ഐഷാ സുൽത്താനയെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പോലീസിൻറെ ഹീനമായ നീക്കത്തിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു. ലക്ഷദ്വീപ് അഡ്മിനസ്‌ട്രേഷൻ, ദ്വീപിൽ നടപ്പിലാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ, ദ്വീപ് ജനത ഒന്നിച്ച് എതിർക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതാണ് അഡ്മിനിസ്‌ട്രേഷൻ ആവിഷ്‌ക്കരിച്ച നടപടികൾ.

ഈ നടപടികൾക്കെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്‌ക്കെതിരെയുള്ള കാരണം. കുറ്റാരോപണങ്ങൾക്ക് നേരത്തെ പോലീസ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ, ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിൻറെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ച് വരുത്തി ഐഷയെ ര് ദിവസം പൊലീസ് ഭീക്ഷണിപ്പെടുത്തി.

ചോദ്യം ചെയ്യലിൽ കേസ് ചാർജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. ജൂലൈ 8 ന് കവരത്തി പോലീസ് സംഘം ഒരു വാറുമായി വന്ന് ഐഷ ഇപ്പോൽ താമസ്സിക്കുന്ന കാക്കനാട്ടുള്ള ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി. ഐഷയ്‌ക്കെതിരെ അരിച്ചുപെറുക്കി കുറ്റം ചാർത്ത പരിശോധിച്ചിട്ടും തക്കതായതൊന്നും കടെുക്കാനായില്ല. എന്നാൽ ഐഷയുടെ സഹോദരൻറെ ലാപ്‌ടോപ്പ് അവർ കസ്റ്റടിയിലെടുത്തു.

കവരത്തി പൊലീസ് കൊുപോയ ഈ ലാപ്‌ടോപ്പിൽ, കൃത്രിമമായി രേഖകൾ കയറ്റി ഐഷക്കെതിരായി തെളിവുകളെന്ന പേരിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുന്നെ ആശങ്ക ഉയർന്നിട്ടു്. ഭീമ – കൊറെഗാവ് കേസിൽ , എൻ.ഐ.ഐ പിടികൂടിയ നിരപരാധികൾക്കെതിരെ, കള്ള തെളിവുകൾ ഉണ്ടാക്കിയത് ഈ വിധമാണ്. ഫാ.സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെ ന്ന വ്യാജ രേഖകൾ, അദ്ദേഹത്തിൽ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ കയറ്റുകയാണെയതെന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്.

ഐഷാസുൽത്താനയോട് പകവച്ച് പുലർത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും, പോലീസും കള്ളതെളിവുകൾ ഉാക്കാൻ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാൻ കേന്ദ്ര ഭരണാധികാരം ബി.ജെ.പി ദുർവിനിയോഗം ചെയ്യുന്നതിൻറെ ഉദാഹരണങ്ങളാണ്.

പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി സർക്കാരിൻറെ നയമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ നടത്തുന്നത്. ഐഷയ്ക്ക് നേരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, പൗരവകാശ ധ്വംസനവുമാണ്. ഈ നടപടിയിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഈ നടപടിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്താനും എല്ലാ വിശ്വാസികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News