ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി

ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി.കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ വിഭാഗത്തിൻ്റെ പരിശോധന.

പരിയാരം മെഡിക്കൽ കോളേജിനെക്കുറിച്ച് അപകീർത്തികരവും വാസ്തവ വിരുദ്ധവുമായ വാർത്ത നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇക്കഴിഞ്ഞ ജൂൺ 5നാണ് നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള ക്രൈം എന്ന ഓൺലൈൻ മാധ്യമത്തിലൂടെ അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തതായി പരാതിയിൽ പറയുന്നത്.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തി വാസ്തവ വിരുദ്ധമായ വാർത്ത നൽകിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി ക്രൈം ജീവനക്കാരനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ നന്ദകുമാറിനെയും ചോദ്യം ചെയ്തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News