ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍. ദുബായിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

അതേസമയം കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സും എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News