തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍ ചേറ്റുവയില്‍ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.കേരളത്തില്‍ ആദ്യമായാണ് തിമിംഗലത്തിന്റ ഛര്‍ദ്ദി പിടികൂടുന്നത്.

18 കിലോയോളം തൂക്കമുള്ള ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്.ഇതിന് വിപണിയില്‍ 30 കോടി വിലവരുമെന്ന് വിജിലന്‍സ് പറഞ്ഞു. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന്‍റെ  നീക്കം.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News