രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും, മാസ്കുകൾ ധരിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗുജറാത്തിൽ ജൂലൈ 15 മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കോളേജുകൾ തുറക്കും. 50% വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ നടക്കുക.

രാജ്യത്ത് നിലവിൽ 66 ജില്ലകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 3039 കൊവിഡ് കേസുകളും 69 മരണവും സ്ഥിരീകരിച്ചു. ദില്ലിയിൽ 81 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത് ഇതോടെ ദില്ലിയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11% മായി കുറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News