
സൈഡസ് കാഡിലയുടെ കുട്ടികളുടെ കൊവിഡ് വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാരിന് കീഴിലുള്ള വിദഗ്ധ സമിതി ചെയർമാൻ ഡോ. എൻ കെ അറോറ. 12 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഇടയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൻറെ റിപ്പോർട്ട് അടുത്ത മാസമോ സെപ്റ്റംബർ ആദ്യമോ സർക്കാരിന് ലഭിക്കും.
ഇതിൻറെ അടിസ്ഥാനത്തിൽ സെപ്റ്റംബർ അവസാനത്തോടെ കുട്ടികളുടെ വാക്സിൻ വിതരണത്തിന് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എൻ. കെ അറോറ അറിയിച്ചു. ഭാരത് ബയോടെക്ക് വികസിപ്പിച്ച കുട്ടികൾക്കുള്ള കോവാക്സിൻ വാക്സിൻറെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഇതിൻറെ വിവരങ്ങൾ ലഭ്യമാകും.
രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നൽകാവുന്ന വാക്സിനാണ് വികസിപ്പിച്ചത്. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കുട്ടികൾക്കുള്ള കോവാക്സിൻ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ കെ അറോറ പറഞ്ഞു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here