സിക്ക വൈറസ്; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും

സിക്ക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ പ്രതിരോധത്തിന്റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിച്ചു. കൂടുതൽ പരിശോധനാ ഫലവും ആരോഗ്യ വകുപ്പ് ഉറ്റുനോക്കുകയാണ്.

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ  വിലയിരുത്താനും ആവശ്യമായ സഹായം നൽകാനുമായിട്ടാണ് കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരത്തെത്തുന്ന സംഘം ജില്ലാ കളക്ടർ, ഡിഎംഒ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം, സിക്ക വൈറസ് പ്രതിരോധത്തിനായി ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചു.  വൈറസിനെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പാക്കും. എല്ലാ സർക്കാർ-പ്രൈവറ്റ് ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കണം. വാർഡ് തലത്തിൽ  ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കും.

ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ കോർപറേഷൻ പരിധിയിൽ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും..

വാർഡ്  തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്ലാറ്റും സന്ദർശിച്ചു ഉറവിടങ്ങൾ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. എല്ലാ പെരിഫെറൽ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തണം.

കൂടുതൽ സാമ്പിളുകൾ പരിശോധനക്കായ പുനെ NIV യിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും മറ്റ് നടപടികൾ സ്വീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here