ട്രാവൻകൂർ സ്പിരിറ്റ് മോഷണം; കേസിന്‍റെ അന്വേഷണം കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ, ഒന്നാം പ്രതി നന്ദകുമാറിനും കൊവിഡ്

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിന്‍റെ അന്വേഷണം  കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വൈകിയാൽ തെളിവുകൾ നഷ്ടമാകുമോയെന്ന  ആശങ്കയിലാണ് അന്വേഷണ സംഘം.

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിൽ  അന്വേഷണം ഏറെക്കുറെ വൈകിയേക്കും. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നന്ദകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ  പ്രതിയുമായി മധ്യ പ്രദേശിലേക്ക് തെളിവെടുപ്പ് പോകാനുള്ള ശ്രമം  പൊലീസ് താൽക്കാലികമായി മാറ്റിവച്ചു.

നേരത്തെ പ്രതികളായ സി ജോ തോമസിനും അരുൺകുമാറിനും രോഗബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും  ഡ്രൈവർമാരിൽ ഒരാളായ നന്ദകുമാറിൽ  രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വീണ്ടും ഒരു തവണ കൂടി പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായി  മാറി മറിഞ്ഞത്. ഇതോടെ നേരത്തെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു പ്രതികൾക്കും ഒപ്പം പ്രത്യേക കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.

രോഗമുക്തരായ ശേഷം ഇനി വീണ്ടും   കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് നീക്കം. അതേ സമയം, കൊവിഡ് മുക്തരായ ശേഷo പ്രതികളുമായി തെളിവെടുപ്പ് നടക്കാനിരിക്കുമ്പോൾ ഒരു പക്ഷേ തെളിവുകൾ നശിപ്പിക്കപ്പെടുമോയെന്ന് ആശങ്കയിലാണ്  ആന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here