ആഗ്രഹിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര ചുമതലയോ ലഭിക്കാതെ ഒടുവില്‍ നിരാശയോടെ മടക്കം; വിദേശപര്യടനം പൂർത്തിയാക്കി വി. മുരളീധരൻ നാളെ തിരിച്ചെത്തും 

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വലിയ തിരിച്ചടി ലഭിച്ച കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വിദേശപര്യടനം പൂർത്തിയാക്കി  നാളെ തിരിച്ചെത്തും. ആഗ്രഹിച്ച സ്ഥാനക്കയറ്റമോ.  സ്വതന്ത്ര ചുമതലയോ ലഭിക്കാതെയാണ് മുരളീധരന്റെ മടങ്ങിവരവ്.

രാജീവ് ചന്ദ്ര ശേഖറിന്റെ മന്ത്രിസ്ഥാനവും മീനാക്ഷി ലേഖി, രാജ്കുമാർ രാഞ്ചൻ സിങ് എന്നിവരെ വിദേശകാര്യ സഹമന്ത്രിമാരാക്കിയതും മുരളീധരനോട് ദേശീയ നേതൃത്വതിന്റെ അതൃപ്തി വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിലാണ് മുരളിധരനെ സംഘടന ചുമതലയിലേക്ക് മാറ്റുമെന്ന സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഇതോടെ നാളെ തിരിച്ചെത്തിയ ശേഷമുള്ള മുരളീധരന്റെ നീക്കങ്ങൾ വളരെ നിർണായകമാകും.

പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വിദേശ പര്യടനത്തിലായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റവും ദുർബലനയാണ് നാളെ തിരിച്ചെത്തുക. ജമൈക്ക, ഗ്വാട്ടിമാല, ബഹമാസ് രാജ്യങ്ങളിലെ 6 ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ്  നാളെ മടങ്ങിയെത്തുക.

മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖർ മന്ത്രിയായി കൂടുതൽ ശക്തനാവുകയും ചെയ്തതോടെ ഇനി മുരളീധരന്റെ നീക്കങ്ങൾ എന്താകുമെന്നതാണ് രാഷ്രീയ ലോകം ഉറ്റുനോക്കുന്നത്. മുരളീധരന്റെ അപ്രമാദിത്വം നഷ്ടമാകുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വലിയാഎം തിരിച്ചടിയാണ് ലഭിക്കുന്നത്. കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ രാജീവ് ചന്ദ്രശേഖറിന് പിന്തുണ നൽകി മുന്നോട്ട് പോകുമ്പോൾ ഇനി വി മുരളീധരൻ വന്നു നിലപാട് സ്വീകരിക്കുമെന്നതാണ് പ്രസക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News