വിടപറഞ്ഞത് ട്രേഡ് യൂണിയൻ രംഗത്തെ മികച്ച സംഘാടകന്‍; കാട്ടാക്കട ശശിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എളമരം കരീം എംപി 

കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം പി അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ രംഗത്തെ മികച്ച സംഘാടകനെയും ,തൊഴിലാളി പ്രവർത്തകനെയും ആണ് നഷ്ടമായതെന്ന് എളമരം കരീം എംപി വ്യക്തമാക്കി.

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു കാട്ടാക്കട ശശി.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂവച്ചലിലെ വീട്ടുവളപ്പില്‍. അടിയന്തിരവസ്ഥ കാലത്ത് പോലീസിന്റെ ഭീകര മര്‍ദ്ദനത്തിന് ഇരയായിരുന്നു സഖാവ് കാട്ടാക്കട ശശി.

ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ആണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here