സമൂഹത്തിലെ പ്രധാനപ്പെട്ട വിഭാഗമായി കേരള പൊലീസ് മാറിയിരിക്കുന്നു; റവന്യൂ മന്ത്രി കെ.രാജൻ

കേരള പൊലീസ് സമൂഹത്തിലെ പ്രധാനപ്പെട്ട വിഭാഗമായി മാറിയിരിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഒല്ലൂർ പൊലീസ് സ്റ്റേഷൻ ചുറ്റുമതിൽ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി.

പൊതു ജനങ്ങളുടെ സഹായത്തിനെത്തുന്ന ജനപ്രിയ പൊലീസാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. 2021 വർഷത്തെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ചുറ്റുമതിൽ നിർമിക്കുന്നത്.

മേയർ എം കെ വർഗീസ്, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ കെ.എസ് സേതു, എസ് എച്ച ഒ ബെന്നി ജേക്കബ്, പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയർ ബെന്നി, കൗൺസിലർമാരായ വർഗ്ഗീസ് കണ്ടംകുളത്തി, സി പി പോളി, കരോളിൻ ജെറിഷ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here