
സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും സിഐടിയു നേതാവുമായ കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ജീവിതമായിരുന്നു കാട്ടാക്കട ശശിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു കാട്ടാക്കട ശശി.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂവച്ചലിലെ വീട്ടുവളപ്പില്‍. അടിയന്തിരവസ്ഥ കാലത്ത് പോലീസിന്റെ ഭീകര മര്‍ദ്ദനത്തിന് ഇരയായിരുന്നു സഖാവ് കാട്ടാക്കട ശശി.
ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here