സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂര പീഡനം. തീർഥാടനത്തിന് പോയ കണ്ണൂർ സ്വദേശിനിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്.

നാൽപ്പത്കാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചതിന് ശേഷമാണ് ഭാര്യയെ തട്ടിക്കൊണ്ടുപോയത്.

മധ്യവയസ്‌കയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് ക്രൂരമായി  പരിക്കേൽപ്പിച്ചു. ഇവിടെ നിന്നും രക്ഷപെട്ട് എത്തി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

പഴനി പോലീസിൽ പരാതി നൽകിയിട്ടും സഹായിച്ചില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഭർത്താവ് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here