
ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന കേന്ദ്ര അവകാശവാദം എളുപ്പമല്ലെന്ന് വ്യക്തമാക്കി വാക്‌സിനേഷൻ കണക്കുകൾ. വാക്‌സിൻ വിതരണം തുടങ്ങി 175 ദിവസം പിന്നിടുമ്പോൾ നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 5.02 ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസ് വാക്‌സിൻ ലഭിച്ചത്.
ഇതിൽ 18 വയസിനു മുകളിലുള്ളവരെ മാത്രം പരിഗണിച്ചാൽ രണ്ടു ഡോസും ലഭിച്ചത് 8.27 ശതമാനത്തിന് മാത്രമാണ്. ഈ വർഷം അവസാനിക്കാൻ 174 ദിവസം മാത്രമാണ് ശേഷിക്കുന്നത്.
ഈ വർഷം കൊണ്ട് വാക്‌സിനേഷൻ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യമാകണമെങ്കിൽ 155.68 കോടി വാക്‌സിൻ ഡോസ് 174 ദിവസത്തിൽ നൽകണം. അതായത് പ്രതിദിന വാക്‌സിനേഷൻ 89 ലക്ഷമെങ്കിലുമായി ഉയരണം.
ഏറ്റവും കൂടുതൽ വാക്‌സിനേഷനെടുത്ത ജൂൺ 21ന് 86.16 ലക്ഷമായിരുന്നു കുത്തിവയ്‌പ്. കഴിഞ്ഞ ദിവസം 30.55 ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് രാജ്യത്ത് വിതരണം ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here