കോപ്പ അമേരിക്ക; കൊളംബിയക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ പെറുവിനെ 3-2ന് തോൽപിച്ചാണ് കൊളംബിയ മൂന്നാം സ്ഥാനക്കാരായത്.

ആദ്യ പകുതിയിൽ 1-0ന് മുന്നിലായിരുന്നു പെറു.രണ്ടാം പകുതിയിൽ 4 ഗോളുകളാണ് പിറന്നത്. കൊളംബിയൻ നിരയിൽ ലൂയിസ് ഡയസ് ഇരട്ട ഗോൾ നേടി.ജുവാൻ ക്വാഡ്രാഡോയുടെ വകയായിരുന്നു ഒരു ഗോൾ.

പെറുവിനായി യോട്ടൂനും ലപാഡുല്ലയും ഓരോ ഗോൾ വീതം നേടി. ഇരട്ട ഗോളുകളോടെ ലൂയിസ് ഡയസ് ടൂർണമെൻറിലെ മികച്ച ഗോൾ നേട്ടക്കാരിൽ മെസിക്ക് ഒപ്പമെത്തി.

ഇരുവ ർക്കും 5 ഗോൾ വീതമാണ് ഉള്ളത്.കഴിഞ്ഞ കോപ്പ അമേരിക്കയിൽ ചിലിയെ തോൽപിച്ച അർജന്റീനയ്ക്കായിരുന്നു മൂന്നാം സ്ഥാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News