രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് കണക്കുകള്‍; ഏപ്രിൽ- മെയ് മാസങ്ങളിലായി മരിച്ചത് 8,27,597പേര്‍

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് സൂചിപ്പിച്ച് കണക്കുകൾ. രാജ്യത്ത് 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി മരിച്ചത് 8,27,597പേരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്.

അധികമായി റിപ്പോർട്ട്‌ ചെയ്ത 4 ലക്ഷത്തോളം മരണങ്ങൾ കൊവിഡ് മരണങ്ങൾ ആണെന്നാണ് സംശയം. രാജ്യത്ത് കഴിഞ്ഞ ദിവസം 42,766 പേർക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. 1206 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു .

രാജ്യത്ത് കഴിഞ്ഞ ദിവസം 42,766 പേർക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 45,254 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണംനിലവിൽ 4,55,033 ആണ്. 1206 പേർ കൊവിഡ് ബാധിച്ചു മരിച്ചു . ആകെ മരണം 4.07 ലക്ഷമായി ഉയര്‍ന്നു.

നിലവിൽ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.20 ശതമാനമാണ്. തുടർച്ചയായ 19 ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 37.21 കോടി പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന് ദേശീയ ആരോഗ്യ മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി മരിച്ചത് 8,27,597 പേരെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്.

കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷൻ്റെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. എന്നാൽ ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം  ഔദ്യോഗിക കണക്കനുസരിച്ച് 1,68,927 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രേഖപ്പെടുത്തിയ മരണങ്ങളിൽ ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസ്സവും മൂലമെന്നാണ് കണക്കുകളിൽ പറയുന്നത്. അസാധാരണ വർധനവിന് കാരണമായത് കൊവിഡ് മരണങ്ങളാണെന്നാണ് നിലവിലെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News