സൗദി അറേബ്യയില്‍ മൊഡേണ വാക്സിന് അംഗീകാരം

കൊവിഡിനെതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്സിനായിരിക്കുകയാണ് മൊഡേണ.

നിലവിൽ ആസ്‍ട്രസെനിക, ഫൈസർ ബയോഎൻടെക്, ജോൺസൻ ആന്റ് ജോൺസൻ എന്നീ വാക്സിനുകൾക്കായിരുന്നു സൗദി അറേബ്യയിൽ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നത്. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇനി മൊഡേണ വാക്സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

രാജ്യത്തേക്ക് കൊണ്ടുവരുന്ന വാക്സിനുകളുടെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.മൊഡേണ കമ്പനി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‍തു.

പ്രാദേശിക, അന്താരാഷ്‍ട്ര തലങ്ങളിൽ വിദഗ്ധരുമായി നിരവധി തവണ കൂടിക്കാഴ്‍ചകൾ നടത്തുകയും ചെയ്‍തു. കമ്പനി പ്രതിനിധികളുമായി നടത്തിയ ചർ‌ച്ചയിൽ അധികൃതരുടെ അന്വേഷണങ്ങൾക്കും മറുപടി ലഭിച്ചു. 19.2 ദശലക്ഷം ഡോസ് വാക്സിനുകളാണ് സൗദി അറേബ്യയിൽ ഇതുവരെ നൽകിക്കഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here