പി.കെ.വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

ആയുര്‍വേദ ആചാര്യന്‍ പി.കെ. വാര്യരുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.

ആയുർവേദത്തിന്റെ ആധുനിക വത്കരണത്തിന് അദ്ദേഹം നൽകിയ സമഗ്രമായ സംഭാവനകളെ എന്നും ഓർമിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവർക്കും നല്ല ആരോഗ്യവും അന്തസ്സും നിറഞ്ഞ ഒരു ജീവിതം അദ്ദേഹം വിഭാവനം ചെയ്തു.ഡോ.വാര്യറുടെ നിര്യാണം മെഡിക്കൽ സയൻസിന് വലിയ നഷ്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.

ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News