പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.

മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.

അതേസമയം സംസ്ഥാനത്ത് വ്യാപകമായി കനത്ത മ‍ഴ ഇന്നും നാളെയും തുടരും. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ സംസ്ഥാനത്ത് കനത്തമ‍ഴയാണ് ലഭിക്കുന്നത്. ഇന്നും നാളെയും ശക്തമായ മ‍ഴ കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News