ഡോ പി.കെ.വാരിയരുടെ ജീവിതം ഒരു വൈദ്യശാല.പലവിധ ഔഷധക്കൂട്ടുകൾ നിറഞ്ഞ ഒന്ന്.

ഡോ പി.കെ.വാരിയരുടെ ജീവിതം ഒരു വൈദ്യശാല.പലവിധ ഔഷധക്കൂട്ടുകൾ നിറഞ്ഞ ഒന്ന്.

നൂറാം പിറന്നാൾ ആഘോഷിച്ച ശേഷമാണ് ഡോ പി കെ വാര്യരുടെ മടക്കയാത്ര.കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ അമരത്ത് 67 വര്‍ഷമായി പി കെ വാര്യരുണ്ട്. ഡോ പി.കെ.വാരിയരുടെ ജീവിതം ഒരു വൈദ്യശാല പോലെ തന്നെയാണ്.പലവിധ ഔഷധക്കൂട്ടുകൾ നിറഞ്ഞ ഒന്ന്. ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ അദ്ദേഹം കടന്നുപോയ വഴികൾ പലതാണ്.

യൗവനത്തിൽ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി ആദ്യം പി കെ വാര്യർ.1942 ൽ ക്വിറ്റ് ഇന്ത്യാ സമരാവേശത്തിൽ പഠനമുപേക്ഷിച്ച് മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു കുറെക്കാലം. പിന്നീട് സജീവ രാഷ്ട്രീയമല്ല തനിക്ക് വേണ്ടതെന്നു മനസിലാക്കി വൈദ്യപഠനം പുനരാരംഭിച്ചു.1947ൽ ‘അടുക്കള’ എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാരിയർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീടതിനെ വിജയചരിത്രത്തിലേക്ക് നയിച്ച സാരഥിയായി.ഇത്രയുംകാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാൾ അപൂർവമായിരിക്കും.

ആധുനിക ശാസ്ത്രത്തെ ഇച്ഛാശക്തിയോടെ സ്വീകരിച്ച പി കെ വാര്യര്‍ പിന്നീട് ആയുര്‍വേദത്തെ രാജ്യത്തിന്റെ അഭിമാനമാക്കി. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. മരുന്ന് നല്‍കുന്നതിലും ചികിത്സയിലും സ്വന്തമായ പരീക്ഷണങ്ങളും രീതികളുമുണ്ടായിരുന്നു പി കെ വാര്യര്‍ക്ക്…മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പി കെ വാര്യര്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനമായാലും ഗ്രന്ഥശാലാ സംഘം ക്യാമ്പുകളായാലും നിളാ സംരക്ഷണ യജ്ഞമായാലും ആരോഗ്യ സംരക്ഷണമായാലും പി കെ വാര്യരുടെ സാന്നിധ്യമുണ്ടാവും..

നേതൃത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലായി. രണ്ടായിരത്തിലധികം പേർക്ക് ജോലി നൽകാനായി.രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ.ആയുർവേദത്തിന്റെ ചട്ടക്കൂടിൽ നിന്നും മാറി ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here