ഫുട്ബോൾ എന്ന ലഹരിക്ക് അടിമയാണ് ഞാൻ…കോപ്പയിൽ കപ്പടിക്കുന്നതാര്? ബ്രസീൽ ആരാധകന്‍ കൂടിയായ എം എ നിഷാദിന്‍റെ കുറിപ്പ് വൈറലാകുന്നു

ഫുട്ബോൾ എന്ന ലഹരിക്ക് അടിമയാണ് താനെന്ന് സംവിധായകൻ എം എ നിഷാദ്. ബ്രസീൽ ആരാധകൻ കൂടിയായ എം എ നിഷാദിൻറെ കുറിപ്പാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഏഴാം വയസ്സ് മുതൽ തുടങ്ങിയ ഫുട്ബോൾ ഭ്രാന്ത് ഇപ്പോ‍ഴും ആവേശം തെല്ലും കെട്ടടങ്ങാതെ മുന്നേറുകയാണ്.അടുത്ത ദിവസം നടക്കാൻ പോകുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ബ്രസീലാണോ,അർജന്റീനയാണോ കപ്പടിയ്ക്കുകയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

വമ്പൻമാർ കൊമ്പ് കോർക്കുമ്പോൾ,അർജന്റീന തോൽവി ഏറ്റ് വാങ്ങുമ്പോൾ അത് താങ്ങാനുളള കരുത്ത്,അവരുടെ ആരാധകർക്കുണ്ടാകണമേ,എന്ന പ്രാർത്ഥന മാത്രമേ,ഞങ്ങൾ ബ്രസീൽ ആരാധകർക്കുളളൂവെന്ന് എം എ നിഷാദ് കുറിച്ചു.

എം എ നിഷാദിൻറെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം :

ഫുട്ബോൾ,എന്ന മാമാങ്കം …
ലോകമെമ്പാടുമുളള,ഫുട്ബോൾ പ്രേമികൾ
കാത്തിരിക്കുന്ന,മത്സരം ….നാളെ….
എല്ലാ കണ്ണുകളും,കോപ്പാ അമേരിക്കൻ കപ്പ്
ഫൈനൽ നടക്കുന്ന മാരക്കാന സ്റ്റേഡിയത്തിലേക്ക്..സ്വപ്നതുല്ല്യ ഫൈനൽ..
അതെ,എനിക്കും ഫുട്ബോൾ,ഒരു ലഹരിയാണ് ..ഏഴാം വയസ്സ് മുതൽ,എന്റ്റെ
സിരകളിൽ,പടർന്ന് കയറിയ ഫുട്ബോൾ
ഭ്രാന്ത് എന്ന ലഹരി…ഇന്നും ഫുട്ബോൾ
എന്ന ലഹരിക്ക് അടിമയാണ് ഞാൻ…
കോഴിക്കോട് വച്ച് നടന്ന സേട്ട് നാഗ്ജീ ഫുട്ബോൾ ടൂർണ്ണമെന്റ്റ് ആദ്യമായി
കണ്ട ദിനം തന്നെ,ഈ കാൽപന്ത് കളി
എന്റ്റെ ജീവിതത്തിന്റ്റെ ഒഴിച്ച് കൂടാൻ
പറ്റാത്ത ഭാഗമായി…അന്ന് എന്റ്റെ പിതാവ്
കോഴിക്കോട്,സിറ്റി അസിസ്റ്റന്റ്റ് പോലീസ്
കമ്മീഷണറായിരുന്നു..അത് കൊണ്ട് തന്നെ
എനിക്ക് സേട്ട് നാഗ്ജീ കപ്പ് മത്സരം എല്ലാം
തന്നെ കാണാനുളള അവസരവും,ഭാഗ്യവും
ലഭിച്ചു..
തിരുവനന്തപുരം ടൈറ്റാനിയവും,മഫത്ത്ലാല്
ക്ളബ്ബും തമ്മിലായിരുന്നു മത്സരം..
ആ മത്സരത്തിൽ ടൈറ്റാനിയം എതിരില്ലാത്ത
രണ്ട് ഗോളുകൾക്ക് ജയിച്ചു..പിന്നീട്,
കൽഘട്ടയിലെ പ്രമുഖ ക്ളബ്ബായ
മൊഹമ്മദൻസ് സ്പോർട്ടിംഗിനേയും,
ടൈറ്റാനിയം തോൽപ്പിച്ചപ്പോൾ,ഞാൻ
തിരുവനന്തപുരം ടൈറ്റാനിയത്തിന്റ്റെ
കറകളഞ്ഞ ആരാധകനായി മാറി..
ടൈറ്റാനിയത്തിന്റ്റെ കളിക്കാരായ,അശോകനും,വർഗ്ഗീസും,
നജിമുദ്ദീനും,നജീബുമൊക്കെ എന്റ്റെ
ആരാധ്യ പുരുഷന്മാരായി..
അക്കാലത്ത് കേരളത്തിലെ,പ്രമുഖ ഗ്ളബ്ബുകളായിരുന്നു പ്രീമിയർ ടൈയേഴ്സും,
കണ്ണൂർ ലക്കി സ്റ്റാറു .പക്ഷേ,അവർക്ക്
ടൈറ്റാനിയത്തിനോളം താര പരിവേഷം
ലഭിച്ചിരുന്നില്ല…പ്രീമിയർ ടൈയേഴ്സിന്റ്റെ
ഗോളി വിക്ടർ മഞ്ഞിള പിന്നീട് കേരള ടീം
ക്യാപ്റ്റനുമായി…
സന്തോഷ് ട്രോഫി,മാമ്മൻ മാപ്പിള ട്രോഫി,
ചാക്കോള ട്രോഫി,ഫെഡറേഷൻ കപ്പ്,
തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട
മത്സരങ്ങൾ…
പതുക്ക,പതുക്കെ,ക്ളബ്ബ് ഫുട്ബോൾ
തരംഗം,കേരളത്തിലും,ഇൻഡ്യയിലും
മങ്ങി തുടങ്ങി..ലോകകപ്പ്,ക്രിക്കറ്റിൽ
ഇൻഡ്യ ഒന്നാമതായപ്പോൾ,ജനം ക്രിക്കറ്റിലേക്ക് തിരിഞ്ഞു…ക്രിക്കറ്റ് കൂടുതൽ
ജനകീയമായി…ഫുട്ബോളിൽ നിന്നും ഇൻഡ്യ
അകലാൻ തുടങ്ങി..നെഹ്രു കപ്പിൽ പോലും
ഇൻഡ്യൻ ടീം തുടർച്ചയായി തോൽക്കാൻ
തുടങ്ങിയപ്പോൾ,ക്രിക്കറ്റിൽ ഭാരതം വിജയ
ഗാഥകൾ രചിച്ചു…
ടൈറ്റാനിയം ഉൾപ്പടെയുളള ടീമുകൾ പ്രതി
സന്ധിയിലായി…അന്നത്തെ മുഖ്യമന്ത്രി ശ്രീ
കെ കരുണാകരൻ മുൻകൈയ്യെടുത്ത്
കേരളപോലീസിന്,ഒരു ടീമുണ്ടാക്കി..
കേരളത്തിലെ ആദ്യത്തെ DGP ആയിരുന്ന
ശ്രീ M K ജോസഫ് സാറായിരുന്നു പ്രേരക ശക്തി..
കേരള പോലീസ് ടീമിൽ നിന്നും,ഒരുപാട്
പ്രതിഭാധനരായ കളിക്കാർ ഇൻഡ്യൻ ടീമിൽ
ഇടം പിടിച്ചു..മുൻ ഇൻഡ്യൻ ടീം ക്യാപ്റ്റൻ
യശ്ശശരീരനായ ബി സത്യൻ,I M വിജയൻ,
യൂ ഷറഫലി,പാപ്പച്ചൻ,ജോ പോൾ അഞ്ചേരീ
തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ അവരിൽ,ചിലരാണ്…
മാറിയ കാലഘട്ടത്തിൽ,ഇൻഡ്യയിൽ,
ഫുട്ബോൾ വസന്തം മടങ്ങിവരാൻ
ISL പോലെയുളള മത്സരങ്ങൾക്ക് വലിയ
പങ്കുണ്ട്..കാരണം,ലോകം മുഴുവൻ ആരാധകരുളളത് കാൽ പന്ത് കളിക്കാണ്…
പുതു തലമുറക്കും ഏറെ പ്രിയങ്കരമാണ്
ഈ കായിക വിനോദം…ഫുട്ബോളിനെ
വീണ്ടും ജനകീയ മാക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചത് സോഷ്യൽ
മീഡിയ ആണെന്ന് നിസ്സംശയം പറയാം..
നമ്മുടെ സ്വീകരണമുറിയിലെ,ടി വിയിൽ
ബഹുരാഷ്ട്ര കുത്തകകളുടെ പരസ്യങ്ങളിൽ
ഫുട്ബോൾ താരങ്ങൾ ഇടം പിടിച്ചു…
ഫുട്ബോൾ ജനത്തിന് വീണ്ടും ഹരമായി…
മെസ്സിയും,നെയ്മറും,റൊണോൾഡോയും,
സുവാരസുമൊക്കെ,പുതു തലമുറയുടെ
ഹരമായി…അവർ ഫുട്ബോളിനേയും,
അവരുടെ ആരാധനാമൂർത്തികൾ പ്രതിദാനം
ചെയ്യുന്ന ടീമുകളേയും നെഞ്ചിലേറ്റി..
പ്രത്യേകിച്ചും മലയാളികൾ…
ഇന്ന്,ചർച്ചാ വിഷയം രണ്ട് ടീമുകളാണ്…
ബ്രസീലും,അർജന്റ്റീനയും…
രണ്ട് താരങ്ങളുമാണ്…
മെസ്സിയും,നെയ്മറും….
ഞാൻ ഒരു കടുത്ത ബ്രസീൽ ആരാധകനാണ്..അഞ്ചാം ക്ളാസ്സിലെ
പാഠപുസ്തകത്തിലൂടെ ഞാനറിഞ്ഞ
ലോകോത്തര ഫുട്ബോൾ മാന്ത്രികൻ
പെലെയിലൂടെ,ബ്രസീൽ എന്ന ടീമിനോടുളള
കമ്പം ഇന്നും അഭംഗുരം തുടരുന്നു..
എന്നാൽ എന്റ്റെ വീട്ടിൽ തന്നെ
എനിക്കൊരു ശക്തനായ എതിരാളിയുണ്ട്
അർജന്റ്റീനാ ആരാധകനായ എന്റ്റെ മകൻ
ഇംറാൻ…മെസ്സിയുടെ കടുത്ത ആരാധകൻ
ഊണിലും ഉറക്കത്തിലും മെസ്സി…
മെസ്സിയുടെ ജീവചരിത്രം,അവന് കാണാപാഠം
സോഷ്യൽ മീഡിയയിലെ,അർജന്റ്റീന,
ഫാൻസുകാരെ,നേരിടുന്നതിനേക്കാളും
ശ്രമകരമാണ്,വീട്ടിലെ അർജന്റ്റീനിയ
ആരാധകനായ,മകൻ ഇംറാനെ നേരിടുക
എന്നുളളത്…ഈ അർജന്റ്റീനിയൻ ഫാൻസുകാർ ഭരങ്കര arrogant ആണെ്…
അവർക്ക് മെസ്സി കഴിഞ്ഞേയുളളു ആരും.
പക്ഷെ,സാംബാ നൃത്തചുവടുകളുടെ
,അഴകോടെ,ബ്രസീലിയൻ താരങ്ങൾ
നെയ്മറുടെ നേതൃത്വത്തിൽ കളിക്കളത്തിൽ
നിറഞ്ഞാടുമ്പോൾ,ആർപ്പുവിളികളുമായി
ഞങ്ങൾ ആരാധകർ ആവേശത്തോടെ
വിളിക്കും…”VIVA BRAZIL”
നാളെ മരക്കാനാ സ്റ്റേഡിയത്തിൽ,വമ്പൻമാർ
കൊമ്പ് കോർക്കുമ്പോൾ,കോപ്പയിൽ ,
കപ്പടിക്കുന്നതാര് ?
ബ്രസീലോ ?
അർജന്റ്റീനയോ ?
ആരാകും നായകൻ
മെസ്സിയോ ?
നെയ്മറോ ?
കാത്തിരിക്കാം നമ്മുക്ക്…
അർജന്റ്റീനാ തോൽവി ഏറ്റ് വാങ്ങുമ്പോൾ
അത് താങ്ങാനുളള കരുത്ത്,അവരുടെ
ആരാധകർക്കുണ്ടാകണമേ,എന്ന പ്രാർത്ഥന
മാത്രമേ,ഞങ്ങൾ ബ്രസീൽ ആരാധകർക്കുളളൂ…
Lets Foitball ♥♥♥”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News