
മലയാളത്തിൻ്റെ യുവ താര നിര അണി നിരക്കുന്ന ‘ജാനെമൻ’ എന്ന ഫാമിലി കോമഡി എൻ്റർടെയ്നർ സിനിമയുടെ ടീസർ പ്രശസ്ത സിനിമ താരം ദുൽഖർ സൽമാൻ തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടി റിലീസ് ചെയ്തു. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീ നടന്മാർ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിൽ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വക്കുന്നുണ്ട്.
കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here