മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്‍റെയും രേഖയുടേയും മകനാണ് ദേവദത്ത്.

റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിന്‍റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News