തൈമൂറിന്റെ സ്വന്തം ‘ജെ’; രണ്ടാമത്തെ മകന്റെ പേര് വെളിപ്പെടുത്തി കരീനയും സെയ്ഫും

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതിയുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന്‍ കപൂറും. ഇരുവരുടേയും മൂത്ത മകന്‍ തൈമൂര്‍ സോഷ്യല്‍മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ്. ഇപ്പോള്‍ ഇതാ പുതിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കുടുംബം.

ഫെബ്രുവരി 21 നാണ് സൈഫീന ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോള്‍ ദമ്പതികള്‍ കുഞ്ഞിന് പേരിട്ട വിവരം ദമ്പതികള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. രണ്ടാമത്തെ മകന് വ്യത്യസ്തമായ പേരാണ് സെയ്ഫും കരീനയും നല്‍കിയിരിക്കുന്നത്. ‘ജെ’ (JEH) എന്നാണ് രണ്ടാമത്തെ മകന് പേര് നല്‍കിയിരിക്കുന്നത്.

മകന്റെ പേര് കപൂര്‍ കുടുംബം ഔദ്യോഗികമായി വെളിപ്പെടുത്തിയതോടെ പേരിന്റെ അര്‍ത്ഥം എന്താണെന്ന് തെരയുന്ന തിരക്കിലായി ആരാധകര്‍. നീല നിറവും ചുവന്ന കണ്ണുകളുമുള്ള സുന്ദരനായ സ്റ്റല്ലേര്‍സ് ജെ എന്ന പക്ഷിക്ക് ലാറ്റിന്‍ ഭാഷയില്‍ പറയുന്ന പേരാണ് ജെ.

അതേസമയം ആദ്യ മകന് തൈമൂര്‍ എന്ന് പേരിട്ടതിന് പിന്നാലെ ഏറെ വിവാദങ്ങളുമുടലെടുത്തിരുന്നു. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നല്‍കി എന്നായിരുന്നു ആക്ഷേപം. എന്നാല്‍, ചരിത്രം നോക്കിയല്ല അര്‍ത്ഥം നോക്കിയാണ് മകന് പേര് നല്‍കിയത് എന്നായിരുന്നു ദമ്പതികള്‍ നല്‍കിയ വിശദീകരണം. ഇരുമ്പ് എന്നാണ് തൈമൂര്‍ എന്ന വാക്കിന് അര്‍ത്ഥം

അതേസമയം തന്റെ പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങളും കരീന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.തന്റെ രണ്ട് ഗര്‍ഭകാലം സംബന്ധിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നത്. പ്രെഗ്‌നന്‍സി ബൈബിള്‍ ‘Pregnancy Bible’ എന്നാണ് താരം പുസ്തകത്തിന് നല്‍കിയിരിയ്ക്കുന്ന പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News