അമിത് ചക്കാലക്കൽ നായകനാകുന്ന പാസ്പോർട്ട്;ശ്രദ്ധ നേടി ടൈറ്റിൽ ലുക്ക് പോസ്റ്റർ .

അമിത് ചക്കാലക്കൽ നായകനാകുന്ന പാസ്പോർട്ട്.ശ്രദ്ധ നേടി ടൈറ്റിൽ ലുക്ക് പോസ്റ്റർ .

അമിത് ചക്കാലക്കൽ നായകനാകുന്ന “പാസ്പോർട്ട്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ – ലുക്ക് പോസ്റ്റർ റിലീസായി . മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഒരു സംഭവത്തെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസീം കോട്ടൂരും ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News