മുടി കൊഴിച്ചിൽ തടയാൻ ചില പൊടിക്കൈകൾ

മുടിയുടെ ആരോഗ്യത്തിനായി ആദ്യം ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണം .ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ദിവസവും ശീലമാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് .നെല്ലിക്ക ബീറ്റ്റൂട്ട് ,ഇലക്കറികൾ ,മീൻ എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താം.പ്രോട്ടീനും ലവണങ്ങളുമടങ്ങിയ പോഷകാഹാരം മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.മുടികൊഴിച്ചില്‍ വലിയ തോതിലാണെങ്കില്‍ എത്രയും വേഗം ചര്‍മരോഗ വിദഗ്ധരുടെ സഹായം തേടണം.ഡയറ്റെടുക്കുന്ന പലരിലും മുടി കൊഴിച്ചിൽ കാണാറുണ്ട്.ഡയറ്റിൽ പ്രൊറ്റീനും അയനുമെല്ലാം ഉറപ്പു വരുത്തുക.

ഇടയ്ക്കിടെ ഓയില്‍ മസ്സാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടും.വളരെ പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതുമാണ് വരണ്ട മുടി. ഇത്തരക്കാര്‍ നിർബന്ധമായും എണ്ണ ഉപയോഗിക്കണം.

ചില പൊടിക്കൈകൾ

രണ്ട് ടീസ്‌പൂണ്‍ വെളിച്ചെണ്ണയും, രണ്ടു ടീസ്‌പൂണ്‍ ഒലിവ് ഓയിലും ഒരു ടീസ്‌പൂണ്‍ ആവണക്കെണ്ണയും ഒരു പാത്രത്തിലെടുത്ത് മിക്‌സ് ചെയ്യുക. ഇത് ചെറുതായി ചൂടാക്കുക. ചെറിയ ചൂടില്‍ത്തന്നെ വിരലുകളുടെ അഗ്രം എണ്ണയില്‍ മുക്കിയെടുത്ത്, തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഈ എണ്ണ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക.കുളിക്കുമ്പോൾ എണ്ണ നന്നായി കഴുകിക്കളയുക

കാസ്റ്റര്‍ ഓയില്‍, വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് അല്‍പ്പം ചെറുചൂടില്‍ മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. മുടിയുടെ അറ്റം വരെ ഇത് പുരട്ടണം. ശേഷം ചെറുചൂടു വെള്ളത്തില്‍ മുക്കിയ ടവ്വല്‍ മുടിയില്‍ ചുറ്റികെട്ടി വയ്ക്കണം. അഞ്ചു മിനിറ്റ് ഇടവേളയില്‍ കുറഞ്ഞത്‌ നാലുവട്ടം എങ്കിലും ഇത് ആവര്‍ത്തിക്കുക. ഇത് തലയോട്ടിയിലേക്ക് എണ്ണ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.കുളിക്കുമ്പോൾ എണ്ണ നന്നായി കഴുകിക്കളയുക .

ചീപ്പ് വൃത്തിയുള്ളതായിരിക്കണം.
നനഞ്ഞ മുടി ചീകരുത്.ഉണക്കാനായി ഹെയര്‍ ഡ്രയര്‍ പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതല്ല.
നനഞ്ഞ മുടി കെട്ടിവയ്ക്കരുത്. ഇത് ഫംഗസ് ബാധയ്ക്ക് ഇടയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel